കെവിൻ വധം; അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി

Published On: 2018-06-01T17:15:00+05:30
കെവിൻ വധം; അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി

കോട്ടയം: കെവിൻ കൊലപാതക കേസിൽ പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഗിരീഷ് പി സാരഥിക്കു പകരം ചങ്ങനാശേരി ഡിവൈഎസ്പി എസ് ശ്രീകുമാറിനാണ് പുതിയ കേസന്വേഷണ ചുമതല. കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും എസ്പി മുഹമ്മദ് റഫീഖ് പറഞ്ഞു.

അതിനിടെ, കെവിൻ കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് മുന്‍ കോട്ടയം എസ്പി മുഹമ്മദ് റഫീഖ് സ്ഥിരീകരിച്ചു. ‘പൊലീസുകാരടക്കം വിവരങ്ങൾ തന്നോട് മറച്ചുവച്ചെന്നും കേസിനെക്കുറിച്ച് ആരും തന്നെ അറിയിച്ചിരുന്നില്ലെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. കെവിൻ കൊല്ലപ്പെട്ട സമയത്ത് കോട്ടയം എസ്പിയായിരുന്നു മുഹമ്മദ് റഫീഖ്.

നീനുവിന്റെ ബന്ധുവായ ഇദ്ദേഹത്തിനു കേസിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അറസ്റ്റിലായ എഎസ്ഐ ബിജുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്ഐയെ പൊലീസ് അറസ്റ്റ് ചെയ്തത്. ‌തനിക്കെതിരെ കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരെയും എഎസ്ഐക്കെതിരെയും മാനനഷ്ടക്കേസേ നല്‍കുമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.

Top Stories
Share it
Top