കോട്ടയത്തെ ദുരഭിമാനക്കൊല: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

Published On: 29 May 2018 3:15 PM GMT
കോട്ടയത്തെ ദുരഭിമാനക്കൊല: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കോട്ടയം: ദുരഭിമാനക്കൊലപാതകത്തിലെ മുഖ്യ പ്രതികള്‍ക്കെതിരെ കൊലപാതകമുള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ ചുമത്തി പോലിസ്‌
കേസ് രജിസ്റ്റര്‍ ചെയ്തു. 14 പ്രതികളുള്ള കേസില്‍ ഇതുവരെ ആറ് പേരെ മാത്രമേ പോലിസിന് പിടികൂടാനായൊള്ളു.

കെവിന്റെ ഭാര്യ നീനുവിന്റെ ബന്ധുവായ നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഇവര്‍ക്കുപുറമെ മുഖ്യ സൂത്രധാരനും നീനുവിന്റെ പിതാവുമായ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും ഇന്ന് പൊലീസില്‍ കീഴടങ്ങി. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന മനുവിനെ ഇന്ന് വൈകീട്ട് തെന്മലയിൽ വച്ച് പോലിസ്‌ അറസ്റ്റ് ചെയ്തു.

കേസിൽ പ്രതികളായ നീനുവിന്റെ മറ്റുബന്ധുക്കളായ റെനീസ്, സലാദ്, അപ്പു, ടിറ്റോ തുടങ്ങിയവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.Top Stories
Share it
Top