കെവിന്റെ മരണകാരണം കണ്ടെത്താന്‍ ഇന്ന് നിര്‍ണായക പരിശോധന

Published On: 2018-06-29T09:45:00+05:30
കെവിന്റെ മരണകാരണം കണ്ടെത്താന്‍ ഇന്ന് നിര്‍ണായക പരിശോധന

കോട്ടയം: കെവിന്റെ മരണകാരണം കണ്ടെത്താന്‍ ഇന്ന് തെന്‍മലയില്‍ നിര്‍ണായക പരിശോധന നടത്തും. മെഡിക്കല്‍ ബോര്‍ഡാണ് നിര്‍ണായക സ്ഥലപരിശോധന നടത്തുന്നത്. പോലീസ് സര്‍ജന്‍മാരുടെ സംഘവും മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോട്ടിലും പരിസരത്തും പരിശോധന നടത്തുന്നുണ്ട്.

ആന്തരികാവയവ പരിശോധനാ ഫലത്തില്‍ പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നുവെന്നാണ് നിഗമനം. കെവിന്റേത് മുങ്ങിമരണമാണോ അതോ മുക്കികൊന്നതാണോ എന്നാണ് പര്‌ശോധനയില്‍ സ്ഥിരീകരിക്കേണ്ടത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്നായിരുന്നു, അതേസമയം, ശരീരത്തിലെ പരിക്കുകളുടെ സ്വഭാവമാണ് സംശയത്തിന് കാരണമായിരിക്കുന്നത്.മരണം സംബന്ധിച്ചുള്ള അവ്യക്തകള്‍ നീക്കുന്നതിനാണ് അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടിയിരിക്കുന്നത്.

Top Stories
Share it
Top