കെവിന്‍ വധക്കേസ്: നീനുവിന്റെ അമ്മ രഹ്ന മുന്‍കൂര്‍ ജാമ്യം തേടി

Published On: 2018-06-05 08:45:00.0
കെവിന്‍ വധക്കേസ്: നീനുവിന്റെ അമ്മ രഹ്ന മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്ന മുന്‍കൂര്‍ ജാമ്യം തേടി. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ പ്രതിയല്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറുന്നു.

കേസില്‍ നീനുവിന്റെ പിതാവും സഹോദരനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് രഹ്നയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. രഹ്നയുടെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

Top Stories
Share it
Top