കെവിന്‍ വധക്കേസ്: അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

Published On: 2018-06-05T09:30:00+05:30
കെവിന്‍ വധക്കേസ്: അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റാരോപിതരായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചേക്കും. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ നാളെ അന്വേഷണ സംഘം ഹര്‍ജി നല്‍കും.

കേസില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കുന്നത്.

ഇവര്‍ക്ക് കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പോലീസുകാര്‍ക്ക് ജാമ്യം അനുവദിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കുന്നത്.

Top Stories
Share it
Top