കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

Published On: 2018-06-12T10:45:00+05:30
കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ട് ഐജി വിജയ് സാഖറയ്ക്ക്‌ സമര്‍പ്പിച്ചു. അന്തിമ നിഗമനത്തിന് മുമ്പ് തെന്‍മലയില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തും.

മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 15 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞ് സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദ്ദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

തെന്‍മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയ വിവാഹത്തിന്റെ പേരില്‍ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടപോയ കെവിന്റെ മൃതദേഹം പിന്നീട് ചാലിയക്കര പുഴയില്‍ കണ്ടെത്തുകയായിരുന്നു.

Top Stories
Share it
Top