കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാരം വൈകീട്ട്‌

Published On: 29 May 2018 6:00 AM GMT
കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാരം വൈകീട്ട്‌

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. തിങ്കളാഴ്ച ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

അതിനിടെ, മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സിപിഎം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസിന് നേരെയും ജനം ആക്രമണം നടത്തി. കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം നട്ടാശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകീട്ട് സംസ്‌കരിക്കും.

Top Stories
Share it
Top