കെവിന്‍ വധക്കേസ് വിധിമാറ്റി വെച്ചു; 22 ന്

ദുരഭിമാനക്കൊലയാണോ എന്ന് സ്ഥീതീകരിക്കാനാണ് വിധി മാറ്റി വെച്ചത്

കെവിന്‍ വധക്കേസ് വിധിമാറ്റി വെച്ചു; 22 ന്


തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ വിധി പറയാന്‍ മാറ്റി വെച്ചു. ഈ മാസം 22 ന് വിധി പറയും.വിധിയും, ശിക്ഷാ നടപടികളും ഏകദേശം പൂര്‍ത്തിയായിയെന്നാണ് കോടതി നല്‍കുന്ന സൂചന. എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.കേസിലെ നിര്‍ണ്ണായകമായ ഘടകമാണ് ദുരഭിമാനക്കൊലയാണോ എന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്.

ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. കെവിന്റേത് ദുരഭിമാനക്കൊലയാണ്. കെവിന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടയാളാണ്. മുഖ്യാസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോണ്‍ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് ചാക്കോയോടും ലിജോയോടും പ്രതി സാനു ചാക്കോ പറഞ്ഞിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നു. താഴ്ന്ന ജാതി മേല്‍ ജാതി എന്നത് നിലനില്‍ക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു

അതിവേഗ വിചാരണയില്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയചന്ദ്രന്‍ ഇന്നാണ് വിധി പറയേണ്ടിയിരുന്നത്. കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന്റെ 440ാം ദിവസമാണു വിധി. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ പെടുത്തിയാണു വിചാരണ പൂര്‍ത്തിയാക്കിയത്. തെന്മല സ്വദേശി നീനു ചാക്കോയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നട്ടാശേരി സ്വദേശി കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് കേസ്. 2018 മേയ് 28 നാണ് സംഭവം. തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

മുങ്ങിമരണമാണോ, ദുരഭിമാനകൊലയാണോ എന്നാണ് വിധി വരാനുള്ളത്. ദുരഭിമാനക്കൊലയെന്നു കോടതി കണ്ടെത്തിയാല്‍ കേരളത്തിലെ അത്തരത്തിലുള്ള ആദ്യ കൊലപാതകക്കേസായി ഇതു മാറും. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളായിരുന്നു അന്വേഷണസംഘത്തിന് ആശ്രയം. സ്വന്തം പിതാവിനും സഹോദരനും എതിരെ നീനു നല്‍കിയ മൊഴിയും നിര്‍ണായകമായിരുന്നു.

Read More >>