കെവിൻ്റെ കൊലപാതകം: അറസ്​റ്റിലായ പൊലീസുകാർക്ക്​ ജാമ്യം

Published On: 2 Jun 2018 12:30 PM GMT
കെവിൻ്റെ കൊലപാതകം: അറസ്​റ്റിലായ പൊലീസുകാർക്ക്​ ജാമ്യം

​​കോട്ടയം: കെവി​​ന്റെ ​കൊലപാതക കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ പൊലീസുകാർക്ക്​ ജാമ്യം. എഎസ്​ഐ ബിജു, ഡ്രൈവർ അജയ്​ കുമാർ എന്നിവർക്കാണ്​ ജാമ്യം അനുവദിച്ചത്​. ഉപധികളോടെയായിരുന്നു ജാമ്യം. ഇവരെ കസ്​റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി നിരാകരിച്ചു. പ്രതികളിൽ നിന്ന്​ കൈക്കൂലി വാങ്ങിയതിനാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയിൽനിന്ന്​ എഎസ്​ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്​.

​ഗാന്ധിന​ഗർ എഎസ്ഐ ബിജു അടങ്ങുന്ന പെട്രോളിങ് സംഘം പ്രധാന പ്രതി സാനുവിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് തലേന്നായിരുന്നു ഇത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ചളി ഉപയോ​ഗിച്ച് മറച്ചതിനാണ് പെട്രോളിങ് സംഘം വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാൽ കൈക്കൂലി വാങ്ങി ഇവരെ വിട്ടയയ്ക്കുകയാണുണ്ടായത്.

കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ വിവരം എസ്പിയെ അറിയിക്കുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ചപറ്റിയതായി കണ്ടെത്തല്‍. കുടുംബപ്രശ്നം എന്ന നിലയിൽ ലഘൂകരിച്ച് റിപ്പോർട്ട്‌ നൽകി. ഒരാൾ രക്ഷപെട്ടോടിയെന്നും മറ്റേയാള്‍ ഉടന്‍ എത്തുമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസ്പിയെ ധരിപ്പിച്ചു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്പി മുഖ്യമന്ത്രിക്ക് വിവരം നല്‍കിയതെന്നും അന്വേഷണസംഘം കണ്ടെത്തി.

അതേസമയം കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എല്ലാവരും പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം അഞ്ചു പേർ കൂടി പൊലീസ് പിടിയിലായതോടെയാണിത്. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് ഇന്നലെ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കൊല്ലം റൂറൽ പോലീസാണ് പിടികൂടിയത്.

ഷാനു, ഷിനു, വിഷ്ണു എന്നിവരെ കോയമ്പത്തൂരിൽ നിന്നും റമീസിനെയും ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് അഞ്ചുപേരും.

Top Stories
Share it
Top