ദുരഭിമാനക്കൊലയില്‍ പോലിസിന് പങ്ക്: ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍

കോട്ടയം: ദുരഭിമാനക്കൊലയില്‍ പോലിസിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ട് കൊല്ലപ്പെട്ട കെവിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍. തങ്ങളെ തട്ടിക്കൊണ്ട്...

ദുരഭിമാനക്കൊലയില്‍ പോലിസിന് പങ്ക്: ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍

കോട്ടയം: ദുരഭിമാനക്കൊലയില്‍ പോലിസിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ട് കൊല്ലപ്പെട്ട കെവിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍.

തങ്ങളെ തട്ടിക്കൊണ്ട് പോകുന്ന സമയത്ത് മുഖ്യപ്രതി ഷാനുചാക്കോയുടെ ഫോണിലേക്ക് എസ്.ഐ രണ്ട് മൂന്ന് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായി അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പോലിസുകാര്‍ക്ക് കൈക്കൂലി കൊടുത്തതിന് ശേഷമായിരുന്നു തട്ടിക്കൊണ്ടു പോവലെന്നും പതിനായിരം രൂപ കൈക്കൂലി നല്‍കിയെന്നാണ് പറഞ്ഞു കേട്ടത്. പ്രതികള്‍ വീടാക്രമിക്കുന്ന സമയത്ത് 100 മീറ്റര്‍ അപ്പുറത്ത് എസ്.ഐ ഉണ്ടായിരുന്നതായും അനീഷ് വെളിപ്പെടുത്തി.

സംഭവത്തിൽ പോലിസിനും പങ്കുണ്ടെന്ന കൊച്ചി മേഖല ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ‍‍ഡിജിപിക്ക് നേരത്തെ കൈമാറിയിരുന്നു. ​ഗാന്ധി ന​ഗർ എസ്.ഐ ഷിബു, എ.എസ്.ഐ ബിജു എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Story by
Next Story
Read More >>