കെവിന്റേത് കൊലപാതകം തന്നെയെന്ന് ഐ.ജി ; ആയുധങ്ങൾ കണ്ടെടുത്തു

Published On: 2018-06-03 11:00:00.0
കെവിന്റേത് കൊലപാതകം തന്നെയെന്ന് ഐ.ജി ; ആയുധങ്ങൾ കണ്ടെടുത്തു

കൊല്ലം: കോട്ടയം സ്വദേശി കെവിൻ ജോസഫിന്റെ മരണം കൊലപാതകം തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ ഐ.ജി വിജയ് സാഖറെ. ശാസ്ത്രീയ അന്വേഷണമാണ് നടക്കുന്നതെന്നും ഐ.ജി പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി കൊല്ലം ചാലിയേക്കരയിൽ എത്തിച്ചപ്പോഴായിരുന്നു ഐ.ജിയുടെ പ്രതികരണം. കെവിൻ ഓടി രക്ഷപ്പെടുന്നതിനിടെ തോട്ടിൽ മറഞ്ഞ് വീഴുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.

ചാലിയേക്കരയിൽ നടത്തിയ തെളിവെടുപ്പിൽ കെവിനെ വധിക്കാനുപയോ​ഗിച്ച ആയുധങ്ങൾ പ്രതി വിഷ്ണുവിൻെറ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. നാലു വാളുകളാണ് കണ്ടെത്തിയത്. ചാലിയേക്കര ആറിൽ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ചാലിയേക്കരയിൽ എത്തിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

Top Stories
Share it
Top