കെവിന്റെ കൊലപാതകം; ഇന്‍ക്വസ്റ്റിനെ ചൊല്ലി സി.പി.എം- കോണ്‍ഗ്രസ് വാക്കേറ്റം, മൃതദേഹം മഴയത്ത്

Published On: 28 May 2018 10:30 AM GMT
കെവിന്റെ കൊലപാതകം; ഇന്‍ക്വസ്റ്റിനെ ചൊല്ലി സി.പി.എം- കോണ്‍ഗ്രസ് വാക്കേറ്റം, മൃതദേഹം മഴയത്ത്

കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കോട്ടയത്തു നിന്നും വധുവിന്റെ വീട്ടുകാര്‍ തട്ടി കൊണ്ടുപോയ കെവിന്‍ പി ജോസഫിനെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റംപൊലീസ് ഇന്‍ക്വസ്റ്റില്‍ വിശ്വാസമില്ലെന്നും ആര്‍.ഡി.ഒയുടെയോ മജിസ്‌ട്രേറ്റിന്റയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്നമായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായണെന്നാരോപിച്ച് സി.പി.എമ്മും രംഗത്തെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത്രയും നേരം കെവിന്റെ മൃതദേഹം മഴയത്ത് കിടന്നു.

ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശ പ്രകാരം തഹസില്‍ദാറാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top Stories
Share it
Top