ദുരഭിമാനക്കൊല: കോടിയേരി ബാലകൃഷ്ണന്‍ കെവിൻെറ വീട് സന്ദര്‍ശിച്ചു

കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്‍ പി.ജോസഫിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പാര്‍ട്ടി...

ദുരഭിമാനക്കൊല: കോടിയേരി ബാലകൃഷ്ണന്‍ കെവിൻെറ വീട് സന്ദര്‍ശിച്ചു

കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്‍ പി.ജോസഫിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വെച്ചു പൊറുപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണു അദ്ദേഹം കെവിന്റെ വീട്ടിലെത്തിയത്.

അതേസമയം കേസില്‍ ആറുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമുള്‍പ്പെടെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.കെവിന്റെ ഭാര്യ നീനുവിന്റെ ബന്ധുവായ നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കുപുറമെ മുഖ്യ സൂത്രധാരനും നീനുവിന്റെ പിതാവുമായ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും ഇന്ന് പൊലീസില്‍ കീഴടങ്ങി. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന മനുവിനെ ഇന്ന് വൈകീട്ട് തെന്മലയിൽ വച്ച് പോലിസ്‌ അറസ്റ്റ് ചെയ്തു.

കേസിൽ പ്രതികളായ നീനുവിന്റെ മറ്റുബന്ധുക്കളായ റെനീസ്, സലാദ്, അപ്പു, ടിറ്റോ തുടങ്ങിയവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More >>