കോട്ടയത്തെ ദുരഭിമാന കൊലപാതകം: മുഖ്യ പ്രതികള്‍ കീഴടങ്ങി

Published On: 2018-05-29T15:00:00+05:30
കോട്ടയത്തെ ദുരഭിമാന കൊലപാതകം: മുഖ്യ പ്രതികള്‍ കീഴടങ്ങി

കോട്ടയം: ദുരഭിമാന കൊലപാതകത്തിലെ മുഖ്യപ്രതികള്‍ പോലീസില്‍ കീഴടങ്ങി. കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമാണ് കണ്ണൂര്‍ കരിക്കോട്ടുകരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

കെവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിന്‍തുടര്‍ന്ന് അന്വേഷണം സംഘവും ബംഗളൂരുവില്‍ എത്തിയിരുന്നു. അതിനിടെ പ്രതികള്‍ കണ്ണൂരിലെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.

കൊച്ചി മേഖല​ ​ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ കസ്​റ്റഡിലിലെടുത്ത്​ കോട്ടയത്തേക്ക്​ തിരിച്ചു. പ്രതികളെ കോട്ടയം പൊലീസ്​ ക്ലബ്ബി​ലെത്തിച്ച്​ വിശദമായി ചോദ്യം ചെയ്യുമെന്നാണ് ലഭ്യമായിട്ടുള്ള വിവരം.

കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനമുണ്ടായിരുന്നു. അതേസമയം, ആന്തരികാവയവങ്ങളുടെ ഫലം വന്നതിനു ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതിനിടെ മുഖ്യപ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കെവിന്റെ മൃതദേഹം അല്‍പ സമയത്തിനകം സംസ്‌ക്കരിക്കും. കോട്ടത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.

Top Stories
Share it
Top