കെവിൻ വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍: എസ്പി രഹ്നയുടെ ഉറ്റ ബന്ധു

കോട്ടയം: ദുരഭിമാനക്കൊലപാതകത്തിൽ പൊലീസിനെതിരെ പുതിയ വെളിപ്പെടുത്തൽ. കേസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെൻഷനിലായ...

കെവിൻ വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍: എസ്പി രഹ്നയുടെ ഉറ്റ ബന്ധു

കോട്ടയം: ദുരഭിമാനക്കൊലപാതകത്തിൽ പൊലീസിനെതിരെ പുതിയ വെളിപ്പെടുത്തൽ. കേസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെൻഷനിലായ കോട്ടയം ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്‌നയുടെ ഉറ്റ ബന്ധു. എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചതാണ് ഇത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള രഹ്ന ഇപ്പോഴും ഒളിവിലാണ്. കേസന്വേഷണത്തിന് നേരിട്ട് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണം മുന്‍ എസ്.പിക്കെതിരെ നിലനില്‍ക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ പങ്ക് വ്യക്തമായതിന് തൊട്ടുപിന്നാലെ തന്നെ എസ്പിയെ മാറ്റിയിരുന്നു. പക്ഷേ പ്രതികളുമായി കുടുംബ ബന്ധമുണ്ടെന്ന കാര്യം അജ്ഞാതമായിരുന്നു. കെവിനെ കാണാതായ വാര്‍ത്ത കണ്ട ഉടന്‍ മുഖ്യമന്ത്രി ഈ എസ്പിയെ വിളിച്ചുവരുത്തിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

അതേസമയം, കെവിന്‍ കൊലക്കേസ് പ്രതി ബന്ധുവല്ലെന്ന് മുഹമ്മദ് റഫീക് പ്രതികരിച്ചു. മുഖ്യമന്ത്രി വിളിച്ചു പറയുന്നതിന് തൊട്ടുമുമ്പാണ് ഗൗരവം അറിയുന്നത്. അപ്പോള്‍ത്തന്നെ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തെന്നു മുഹമ്മദ് റഫീക് പറഞ്ഞു.

Story by
Read More >>