നവവരന്റെ കൊലപാതകം: എസ്ഐക്കും എഎസ്ഐക്കും സസ്‌പെന്‍ഷന്‍

കോട്ടയം: കോട്ടയം മാന്നാനത്ത്‌ നവവരന്‍ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോട്ടയം ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനെയും എഎസ്ഐ സണ്ണിയെയും സസ്‌പെന്‍ഡ്...

നവവരന്റെ കൊലപാതകം: എസ്ഐക്കും എഎസ്ഐക്കും സസ്‌പെന്‍ഷന്‍

കോട്ടയം: കോട്ടയം മാന്നാനത്ത്‌ നവവരന്‍ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോട്ടയം ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനെയും എഎസ്ഐ സണ്ണിയെയും സസ്‌പെന്‍ഡ് ചെയ്തു. കാണാതായെന്ന കെവിന്റെ ഭാര്യയുടെ പരാതി അവഗണിച്ചതിനാണ് സസ്‌പെന്‍ഷന്‍.

എസ് ഐക്ക് വീഴ്ച പറ്റിയെന്ന ആരോപണത്തില്‍ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. അതേമസയം, സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഐജിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story by
Read More >>