കെവിന്‍ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല, തിരിഞ്ഞുനോട്ടം

14 പ്രതികളില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ഉള്‍പ്പെടെ 4 പ്രതികളെ വെറുതെവിട്ടു

കെവിന്‍ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല, തിരിഞ്ഞുനോട്ടം

കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ്(24) മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ നീനുവിന്‍റെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണഡി കേസ്.

*2018 മെയ് 27ന് കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് പിതാവ് ജോസഫ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.മുഖ്യമന്ത്രിയുടെ അകമ്പടിക്കാര്യം പറഞ്ഞ് പോലീസ് അവഗണിച്ചെന്ന് പിതാവിന്റെ പരാതി.മാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോള്‍ കേസെടുത്തു.

*കെവിന്റെ സുഹൃത്ത് അനീഷിനെ മര്‍ദ്ദിച്ചവശനാക്കി കോട്ടയത്തിന് സമീപം ക്രാന്തിക്കവലയില്‍ ഉപേക്ഷിച്ചു.അനീഷ് പോലീസിന് മൊഴി നല്‍കി

*മകളെ കാണാനില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോ പരാതി നല്‍കി. കെവിനൊപ്പം പോകണമെന്ന് പറഞ്ഞ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

*2018 മെയ് 28 ന് പുലര്‍ച്ചെ തെന്മലയില്‍ ചാലിയക്കര തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛന്‍ ചാക്കോ ജോണിനെയും പിടികൂടി.

*2018 മെയ് 30 ന് കെവിനെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. കെവിനെ ബലമായി വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും പിന്നാലെ വന്നു.

*സ്‌പെന്‍ഷനിലായിരുന്ന ഗന്ധിനഗര്‍ എ.എസ്.ഐ ബിജുവിനെയും ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തു.

* കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. കുടുംബത്തിന് 10 ലക്ഷം രൂപ, നീനുവിന്റെ പഠനചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.

*2018 ഓഗസ്റ്റില്‍ 12 പേര്‍ക്കെതിരെ കൊല്കകുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു.

*2019 ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറ് മാറി.

*സസ്‌പെന്‍ഷനിലായിരുന്നു എസ്‌ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നടപടി മരവിപ്പിച്ചു

*കെവിന്‍ മുങ്ങിമരിച്ചതല്ല, മുക്കിക്കൊന്നതാണെന്ന് വിചാരണയ്ക്കിടെ പൊലീസ് സര്‍ജന്‍മാര്‍ കോടതിയില്‍ മൊഴി നല്‍കി.

* 2019 ഓഗസ്റ്റ് 14 ന് വിധി പറയേണ്ടിയിരുന്ന കേസ് പിന്നീട് 22 ലേക്ക് മാറ്റിവെച്ചു. ദുരഭിമാക്കൊലയാണോയെന്ന് സ്ഥിരീകരിക്കാനാണ് വിധി നീട്ടിവെച്ചത്.

*2019 ഓഗസ്റ്റ് 22 ന് കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി വിധിച്ചു. 14 പ്രതികളില്‍ 10 പേര്‍ കുറ്റക്കാരെന്നും 4 പേര്‍ നിരപരാധികളെന്നുമാണ് വിധി. നീനുവിന്റെ അച്ഛന്‍ ചാക്കോയെ വെറുതെ വിട്ടു.

*ദുരഭിമാനക്കൊലയാണെന്ന് വിധി വന്നതില്‍ തൃപ്തരാണെന്നും നാല് പ്രതികളെ വെറുതെ വിട്ടത് നിരാശാജനകവുമാണെന്ന് കെവിന്റെ അച്ഛന്‍ പ്രതികരിച്ചു. വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്നും പറഞ്ഞും.

നീനു കെവിന്റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസര്‍ക്കാരാണ് നീനുവിന്റെ പഠനചിലവ് വഹിക്കുന്നത്. നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാന്‍ കെവിന്റെ കുടുംബവും തയ്യാറാണ്. വീട് വയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കെവിന്റ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്.

Read More >>