കെവിന്റെ മരണം മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൂടുതൽ തെളിവിനായി സംഭവം പുനഃരാവിഷ്കരിക്കും

Published On: 3 Jun 2018 2:45 AM GMT
കെവിന്റെ മരണം മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൂടുതൽ തെളിവിനായി സംഭവം പുനഃരാവിഷ്കരിക്കും

കോ​ട്ട​യം: പ്ര​ണ​യ​വി​വാ​ഹ​ത്തെ തു​ട​ർ​ന്നു വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കെ​വി​ൻ മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് അ​ന്തി​മ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കെ​വി​ൻ മു​ങ്ങി​മ​രി​ച്ച​താ​കാ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക നി​ഗ​മ​നം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് സ്ഥി​രീ​ക​രി​ച്ചാ​ണ് അ​ന്തി​മ​റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​യി​ട്ടി​ല്ല.

കേസിൽ കൂടുതൽ തെളിവിനായി സംഭവം പോലീസ് പുനഃരാവിഷ്കരിക്കും. പ്രധാനപ്പെട്ട പ്രതികൾ പിടിയിലായ സാഹചര്യത്തിൽ ഞായറാഴ്ച തെളിവെടുപ്പ് നടക്കുമെന്നാണ് സൂചന. സംഭവം നടന്ന പുലർച്ചെ, അതേസമയത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് തീരുമാനം. പുലർച്ചെ രണ്ടോടെ മാന്നാനത്തുനിന്ന് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയെ പ്രതികളുമായി സഞ്ചരിച്ച് എന്തൊക്കെയാണ് സംഭവിച്ചതെന്ന് വ്യക്തതവരുത്താനാണ് പോലീസ് നീക്കം.

മാന്നാനത്തുനിന്ന് തെന്മലയിൽ എത്തുന്നതുവരെ എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് പോലീസിന് ഇതോടെ വ്യക്തമാകും. പ്രതികൾ ഓരോ സ്ഥലത്തും എത്തിയതിന്റെ സമയം, സന്ദർഭം തുടങ്ങിയുടെയെല്ലാം സ്കെച്ച് സഹിതം തയ്യാറാക്കാനാണ് പോലീസിന്റെ പദ്ധതി. സ്കെച്ച് തയ്യാറാക്കുന്ന വിദഗ്ധർ ഉൾപ്പെട്ട സംഘവും തെളിവെടുപ്പ് സംഘത്തിനോടൊപ്പമുണ്ടാകും. ഇതിനുള്ള എല്ലാ പദ്ധതിയും തയ്യാറായി.

അ​ഞ്ചു പേ​ർ​കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​തോ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി. നീ​നു​വി​ന്‍റെ മാ​താ​വ് ര​ഹ്ന ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ര​ഹ്ന​യെ​യും പ്ര​തി ചേ​ർ​ക്കാ​ൻ ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്.

ര​ഹ്ന​യാ​ണു കെ​വി​നെ കൊ​ന്നു ക​ള​യാ​ൻ മ​ക​ൻ ഷാ​നു​വി​നോ​ട് പ​റ​ഞ്ഞ​തെ​ന്നാ​ണ് അ​നീ​ഷി​ന്‍റെ മൊ​ഴി. മാ​ത്ര​മ​ല്ല സം​ഭ​വ​ത്തി​നു ത​ലേ​ന്ന് മാ​ന്നാ​ന​ത്ത് എ​ത്തി അ​നീ​ഷി​ന്‍റെ വീ​ടും മ​റ്റും ക​ണ്ടെ​ത്തി എ​ല്ലാ​വി​ധ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്താ​ൻ രഹ്ന​യാ​ണു മു​ന്നി​ട്ടു നി​ന്നി​രു​ന്ന​ത്. അ​തി​നാ​ൽ അ​വ​രും കേ​സി​ലെ പ്ര​തി​യാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നൽകു​ന്ന സൂ​ച​ന.

Top Stories
Share it
Top