ആയിരങ്ങളെ സാക്ഷിയാക്കി കെവിനെ യാത്രയാക്കി

കോട്ടയം: ഓർമകൾ ബാക്കിയാക്കി കെവിൻ പി. ജോസഫി(23)ന്റെ മൃതദേഹം സംസ്കരിച്ചു. വൈകീട്ട് 4.45 ഓടെ കോട്ടയത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളിയില്‍ അന്ത്യ...

ആയിരങ്ങളെ സാക്ഷിയാക്കി കെവിനെ യാത്രയാക്കി

കോട്ടയം: ഓർമകൾ ബാക്കിയാക്കി കെവിൻ പി. ജോസഫി(23)ന്റെ മൃതദേഹം സംസ്കരിച്ചു. വൈകീട്ട് 4.45 ഓടെ കോട്ടയത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളിയില്‍ അന്ത്യ ശുശ്രൂഷകള്‍ക്ക് ശേഷമായിരുന്നു സംസ്കാരം. ഭാര്യ നീനു, പിതാവ് ജോസഫ് അടക്കം ബന്ധുക്കളെല്ലാം പള്ളിയിലുണ്ടായിരുന്നു.

കെവിനെ അവസാനമായി ഒരു നോക്കു കാണാൻ കോട്ടയത്തെ വീട്ടിലേക്കു നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കെവിന്‍റെ മൃതദേഹം കൊല്ലം തെന്മല ചാലിയക്കര തോട്ടിൽ നിന്ന് ഇന്നലെയാണ് കണ്ടെത്തിയത്. ഇതിനിടെ ദുരഭിമാന കൊലപാതകത്തിലെ മുഖ്യപ്രതികള്‍ പോലീസില്‍ കീഴടങ്ങി.

കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമാണ് കണ്ണൂര്‍ കരിക്കോട്ടുകരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കെവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിന്‍തുടര്‍ന്ന് അന്വേഷണം സംഘവും ബംഗളൂരുവില്‍ എത്തിയിരുന്നു. അതിനിടെ പ്രതികള്‍ കണ്ണൂരിലെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.

പ്രതികളെ കോട്ടയം പോലീസ്​ ക്ലബ്ബി​ലെത്തിച്ച്​ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനമുണ്ടായിരുന്നു. അതേസമയം, ആന്തരികാവയവങ്ങളുടെ ഫലം വന്നതിനു ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതിനിടെ മുഖ്യപ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Read More >>