ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നു; ദുരഭിമാന കൊലക്കേസില്‍ കോടതി

കോട്ടയം: ദുരഭിമാനക്കൊല സാധാരണക്കാരന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്ന് ഏറ്റുമാനൂർ കോടതി. കേസിൽ പ്രതികൾക്ക് അധികാര കേന്ദ്രത്തിന്‍റെ അടിത്തട്ടില്‍...

ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നു; ദുരഭിമാന കൊലക്കേസില്‍ കോടതി

കോട്ടയം: ദുരഭിമാനക്കൊല സാധാരണക്കാരന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്ന് ഏറ്റുമാനൂർ കോടതി. കേസിൽ പ്രതികൾക്ക് അധികാര കേന്ദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് സഹായം ലഭിച്ചു. ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നു. ദുരഭിമാനക്കൊല കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. നിഷാദ്, ഷെഹിന്‍ എന്നിവരാണ് പിടിയിലായത്. നേരത്തെ പിടിയിലായ മുഖ്യപ്രതികളായ ഷാനുവിനെയും ചാക്കോയേയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയപേക്ഷ നല്‍കിയപ്പോഴാണ് കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. നിലവില്‍ ഒമ്പത് പ്രതികളാണ് പിടിയിലായിരിക്കുന്നത്. രണ്ട് പൊലീസുകാരുള്‍പ്പടെ 14 പ്രതികളാണ് ആകെയുള്ളത്.

Read More >>