കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. മുഴുവന്‍...

കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചു. ഇതു കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനുണ്ട്. രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക്ബന്ധമുള്ളതുകൊണ്ടാണ് ഈ രീതിയില്‍ അന്വേഷിക്കുന്നത്.

പ്രതികളില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും കണ്ടെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യുകയും കോട്ടയം എസ്.പി.യെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Read More >>