കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; രഹ്നയ്ക്ക് പരിക്ക് 

Published On: 2018-07-06T20:15:00+05:30
കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; രഹ്നയ്ക്ക് പരിക്ക് 

കോട്ടയം: കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് സഹോദരൻ അജി അടിച്ചു തകർത്തു. ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് മര്‍ദനമേറ്റു. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനവും വീട് തകര്‍ക്കലും.

മരിച്ച കെവിന്റെ ഭാര്യ നീനുവിന്റെ പിതാവാണ് ചാക്കോ. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top Stories
Share it
Top