ആവര്‍ത്തിക്കരുത് ഈ കാക്കി ക്രൂരത: പ്രഭാവതിയമ്മ

വെബ്ഡസ്‌ക്: മകന്റെ മരണത്തിന് നീതി കിട്ടാനായി നിയമപോരാട്ടം നടത്തിയ ഒരമ്മയുടെ കാത്തിരിപ്പിനാണ് 13 വര്‍ഷത്തിനു ശേഷം വിരാമമാകുന്നത്. 2005-ല്‍...

ആവര്‍ത്തിക്കരുത് ഈ കാക്കി ക്രൂരത: പ്രഭാവതിയമ്മ

വെബ്ഡസ്‌ക്: മകന്റെ മരണത്തിന് നീതി കിട്ടാനായി നിയമപോരാട്ടം നടത്തിയ ഒരമ്മയുടെ കാത്തിരിപ്പിനാണ് 13 വര്‍ഷത്തിനു ശേഷം വിരാമമാകുന്നത്. 2005-ല്‍ സെപ്റ്റംബര്‍ 28-ന് അംഗനവാടിയിലെ ജോലികഴിഞ്ഞ് തിരിച്ചെത്തിയ ഈ അമ്മയ്ക്ക് മുന്നിലേക്കെത്തിയത് മകന്റെ മരണവാര്‍ത്തയായിരുന്നു.

4020 -രൂപ കൈയിലുണ്ടായിരുന്നു ഉദയകുമാര്‍ എന്ന 27കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത് മോഷണക്കുറ്റം ചുമത്തിക്കൊണ്ടായിരുന്നു. പിന്നീട് വന്ന വിവരം കാക്കിയണിഞ്ഞ നരാധമന്‍മാര്‍ തന്റെ മകനെ കൊലപ്പെടുത്തിയതായിരുന്നു.

മുമ്പ് അടിയന്തരാവസ്ഥ കാലത്ത് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ രാജന്റെ ഉരുട്ടിക്കൊല മലയാളിയുടെ മനസ്സില്‍ ഇന്നും നില്‍ക്കുന്നുണ്ട്. മരണം വരെ രാജന്റെ അച്ഛന്‍ പ്രൊഫ. ഈച്ചര വാര്യര്‍ നടത്തിയ നിയമപോരാട്ടത്തിന് സമാനമാണ് പ്രഭാവതിയമ്മ എന്ന ഈ വൃദ്ധ 13 വര്‍ഷങ്ങളായി നടത്തിയിരുന്നത്.

മകന് എന്ത് സംഭവിച്ചു? അവനെ കൊന്നതാര്? അവന്റെ മൃതദേഹം എന്തു ചെയ്തു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ അലഞ്ഞ അച്ഛന്‍ ഈച്ചരവാര്യര്‍ ഒടുവില്‍ കുറെ ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് മരണത്തിന് കീഴടങ്ങിയത്. പ്രഭാവതിയമ്മയിലൂടെ നീതി ലഭിച്ചത് മകന്റെ മരണത്തിന് നീതി കിട്ടാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങിയ ഈച്ചര വാര്യര്‍ക്കു കൂടിയാണ്.

രാജനാലോ ഉദയകുമാറിനാലോ പോലീസിന്റെ നരനായാട്ട് അവസാനിച്ചില്ല. പിന്നീട് പാലക്കാട് സമ്പത്തും ഏറ്റവും ഒടുവില്‍ ശ്രീജിത്തും കസ്റ്റഡി മരണത്തിന്റെ ഇരകളായി മാറി. ഉദയകുമാര്‍ കേസില്‍ വന്ന വിധി പോലീസിനെ ശുദ്ധീകരിക്കുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ല,

കാരണം സംസ്ഥാന പോലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129പേരുണ്ടെന്നാണ് കണക്കുകള്‍. എന്തായാലും കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി മരണക്കേസിലെ വിധി ഇനി വരുന്ന ദിവസങ്ങളില്‍ പോലീസിനെ എങ്ങനെ തിരുത്തുമെന്ന കണ്ടു തന്നെ അറിയണം.


Read More >>