മാണി തന്നെ രാജ്യസഭയിലേക്ക്  പോകണമെന്ന്  കേരള കോൺ​ഗ്രസ് എംഎൽഎമാർ; മാണിയില്ലെങ്കില്‍ മകന്‍         

Published On: 8 Jun 2018 2:30 PM GMT
മാണി തന്നെ രാജ്യസഭയിലേക്ക്  പോകണമെന്ന്  കേരള കോൺ​ഗ്രസ് എംഎൽഎമാർ; മാണിയില്ലെങ്കില്‍ മകന്‍         

തിരുവനന്തപുരം: കോൺഗ്രസ് ദാനം നൽകിയ രാജ്യസഭാ സീറ്റിൽ പാർട്ടി ചെയർമാൻ കെ എം മാണി തന്നെ മത്സരിക്കണമെന്ന് കേരളാ കോൺഗ്രസ് എംഎൽഎമാർ. മാണിക്ക് അസൗകര്യമാണെങ്കിൽ മാത്രം മകൻ ജോസ്.കെ.മാണിയെ പരിഗണിക്കാം. അതേ സമയം മൂന്നാമനെ പാർട്ടിയിൽ നിന്ന് കണ്ടെത്തുന്നതിൽ എംഎൽഎമാർ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ട്. കെ.എം മാണിയും ജോസ് കെ മാണിയും പൊതുസമ്മതരാണെന്നും ഇരവരിലാരെങ്കിലും മത്സരിക്കണമെന്നും എംഎൽഎമാർ പറഞ്ഞു.

എന്നാൽ താൻ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് മാണിയുടെ നിലപാട്. ബാക്കിയെല്ലാം ഇന്ന് രാത്രി പാലായിൽ ചേരുന്ന പാർട്ടി സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും. മകൻ ജോസ് കെ മാണിയും മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും മാണി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മൂന്നാമതൊരാളുടെ സാധ്യതയെക്കുറിച്ച് ചിന്തിച്ചത്. എന്നാൽ അങ്ങനെയൊരാൾ വേണ്ടെന്ന നിലപാടിലാണ് എംഎൽഎമാർ. അതേസമയം, മാണിയും മകനും മത്സരിക്കാനില്ലെങ്കിൽ സീറ്റ് തങ്ങൾക്ക് നൽകണമെന്ന് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉന്നതാധികാരസമിതിയംഗം ഡി കെ ജോണിന് സീറ്റ് നല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. സ്ഥാനം ഒഴിയുന്ന ജോയി എബ്രഹാമിന് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Top Stories
Share it
Top