സുധീരന് മറുപടി: ഖേദം പ്രകടിപ്പിക്കേണ്ട പ്രസ്താവന നടത്തിയിട്ടില്ല-മാണി

Published On: 9 Jun 2018 8:30 AM GMT
സുധീരന് മറുപടി: ഖേദം പ്രകടിപ്പിക്കേണ്ട പ്രസ്താവന നടത്തിയിട്ടില്ല-മാണി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന് മറുപടിയുമായി കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. ഖേദം പ്രകടിപ്പിക്കേണ്ട ഒരു പ്രസ്താവനയും കോൺ​ഗ്രസിനെതിരെ നടത്തിയിട്ടില്ലെന്ന് മാണി പറഞ്ഞു.

കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് അകൽച്ചയുണ്ടാക്കാനില്ലെന്നും രാജ്യസഭയിലേക്ക് മൽസരിക്കാൻ ജോസ് കെ. മാണിക്ക് താൽപര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

കേൺഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്മാറിയോ എന്ന് മാണി വ്യക്തമാക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുൻ നിലപാടിൽ കെ.എം മാണി ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Top Stories
Share it
Top