കരിപ്പൂര്‍ വിമാനത്താവളം: കെ എം സി സി നേതാക്കള്‍ നിവേദനം നല്‍കി

Published On: 22 Jun 2018 4:30 AM GMT
കരിപ്പൂര്‍ വിമാനത്താവളം: കെ എം സി സി നേതാക്കള്‍ നിവേദനം നല്‍കി

മലപ്പുറം: കരിപ്പൂര്‍ വിമാനതാവള വികസനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനും എം പി യുമായ പി കെ കുഞ്ഞാലിക്കുട്ടിക്കും, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവുവിനും മക്ക കെ എം സി സി നേതാക്കള്‍ നിവേദനം നല്‍കി. ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ പുനസ്ഥാപിക്കുക, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജംബോ ജറ്റ് വിമാന സര്‍വ്വീസ് ആരംഭിക്കുക, എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

കരിപ്പൂര്‍ വിമാനതാവളത്തെ തകര്‍ക്കാനും തരം താഴ്ത്താനുമുള്ള ആസൂത്രിത നീക്കം കരുതിയിരിക്കണമെന്നും, കരിപ്പൂര്‍ വിമാനതാവളത്തോട് കാണിക്കുന്ന ചിറ്റമ്മനയം ലക്ഷകണക്കിനു പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ മുഹൈമിന്‍ (കുഞിമോന്‍) ജന:സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, പാലോളി സൈനുദ്ദീന്‍, സുലൈമാന്‍ മാളിയേക്കല്‍, ഹാരിസ് പെരുവെള്ളൂര്‍ തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നു.


Top Stories
Share it
Top