കൊച്ചി മെട്രോ രണ്ടാം ഘട്ടം 2019 ജൂണില്‍ പൂർത്തിയാകും മുഖ്യമന്ത്രി നിയമസഭയിൽ

Published On: 25 Jun 2018 9:00 AM GMT
കൊച്ചി മെട്രോ രണ്ടാം ഘട്ടം 2019 ജൂണില്‍ പൂർത്തിയാകും മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണ ജോലികള്‍ അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണെന്ന് നിയമസഭയില്‍ റോജി എം.ജോണിന്റെ സബ്മിഷനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ എസ്.എന്‍ ജം​ഗ്ഷനിൽ അവസാനിക്കുന്ന മെട്രോ ഘട്ടം ഒന്ന് (എ)യുടെ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ച് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കില്‍ അവസാനിക്കുന്നതാണ് രണ്ടാം ഘട്ടം. ഇതിന്റെ അനുമതിക്കായി പുതിയ മെട്രോ നയത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ പദ്ധതി രേഖ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പദ്ധതി രേഖയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭ്യമായാല്‍ മാത്രമേ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ അങ്കമാലിയിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top Stories
Share it
Top