പാളത്തില്‍ തകരാര്‍; മെട്രോ സര്‍വീസുകള്‍ താല്‍കാലികമായി മുടങ്ങി

കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി മുടങ്ങി. ഒരു മെട്രോ ട്രെയിന്‍ തകരാറിലായി പാളത്തില്‍ കുടുങ്ങിയതോടെയാണ് സര്‍വീസുകള്‍ നിലച്ചത്....

പാളത്തില്‍ തകരാര്‍; മെട്രോ സര്‍വീസുകള്‍ താല്‍കാലികമായി മുടങ്ങി

കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി മുടങ്ങി. ഒരു മെട്രോ ട്രെയിന്‍ തകരാറിലായി പാളത്തില്‍ കുടുങ്ങിയതോടെയാണ് സര്‍വീസുകള്‍ നിലച്ചത്. ഇന്നു രാവിലെയാണ് സംഭവം. ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്നാണ് സര്‍വീസ് മുടങ്ങിയതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

ആലുവയില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്കുള്ള സര്‍വീസാണ് മുടങ്ങിയത്.ട്രെയിന്‍ സര്‍വീസ് നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ മുട്ടം സ്റ്റേഷനിലിറക്കി മറ്റു ട്രെയിനുകളിലേക്കു മാറ്റുകയായിരുന്നു. ഉടന്‍ തന്നെ മെട്രോ സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More >>