കൊച്ചിയിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു, പിതാവ് അറസ്റ്റിൽ

Published On: 2018-06-02T10:00:00+05:30
കൊച്ചിയിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു, പിതാവ് അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളി പളളിയിൽ മൂന്ന്​ ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളെ പോലിസ് കണ്ടെത്തി. കുട്ടിയുടെ പിതാവായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ എളമക്കര പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസവം കഴിഞ്ഞതിനാല്‍ ആരോഗ്യനില കണക്കിലെടുത്ത് ഡിറ്റോയുടെ ഭാര്യയെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല.

ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് വടക്കാഞ്ചേരി സ്വദേശികളാണ് എളമക്കര പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം തൃശൂരിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തങ്ങൾക്ക്​ നിലവിൽ മൂന്നു കുഞ്ഞുങ്ങളുണ്ടെന്നും ഇവരെ തന്നെ വളർത്താൻ ബുദ്ധിമുട്ടുകയാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ്​ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും യുവാവ്​ പൊലീസിനോട്​ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ്​ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളിന് സമീപത്ത് കുഞ്ഞി​നെ ഉപേക്ഷിച്ച നിലയിൽ ക​ണ്ടത്തിയത്​. സംഭവത്തിൻെറ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പാരിഷ് ഹാളിൽ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ യുവതിയും യുവാവും ഒന്നിച്ചെത്തിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

Top Stories
Share it
Top