നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണം- ദിലീപ്‌

Published On: 2018-06-13 08:15:00.0
നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണം- ദിലീപ്‌

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് ഹൈക്കോടതിയിൽ പരാതി ഹർജി സമർപ്പിച്ചത്.

കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. നേരത്തെ ദിലീപിൻെറ അമ്മയും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2018 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന യുവ നടിയെ പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽകുമാറിൻെറ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

Top Stories
Share it
Top