യു ഡി എഫ് അനുഭാവികളായ പൊലീസുകാര്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കോടിയേരി 

Published On: 2018-06-06T15:15:00+05:30
യു ഡി എഫ് അനുഭാവികളായ പൊലീസുകാര്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കോടിയേരി 

കണ്ണൂർ: സർക്കാരിന്റെ മുഖഛായക്ക് മങ്ങലേൽപ്പിക്കുന്ന ചില പോലീസുകാർ ഇപ്പോഴും സേനയിലുണ്ട്, ഇവരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം ക്രിമിനലുകൾക്ക് എതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷൻ തലപ്പത്തുണ്ടായിരുന്ന പോലീസിലെ ചെറിയൊരു വിഭാഗം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

പോലീസിലെ ചെറിയൊരു വിഭാഗം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പോലീസിലെ ഇത്തരം ക്രിമിനലുകൾക്ക് എതിരെ പിരിച്ചു വിടൽ ഉൾപ്പെടെ കർശന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചില മാധ്യമങ്ങൾ യു ഡി എഫ് ഘടക കക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു തരത്തിലും മങ്ങൽ ഏറ്റിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് ഇടപെടും. എന്നാൽ അത്തരം വിഷയങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് വിലയിരുത്തേണ്ടതെന്നും കോടിയേരി പറഞ്ഞു.

Top Stories
Share it
Top