കെവിൻ വധം; വീഴ്ചവരുത്തിയ പോലീസുകാരെ പിരിച്ചുവിടണമെന്ന് കോടിയേരി

കോട്ടയം: കെവിൻ വധക്കേസിൽ വീഴ്ചവരുത്തിയ പോലീസുകാരെ പിരിച്ചു വിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ മുതലെടുപ്പിനായി...

കെവിൻ വധം; വീഴ്ചവരുത്തിയ പോലീസുകാരെ പിരിച്ചുവിടണമെന്ന് കോടിയേരി

കോട്ടയം: കെവിൻ വധക്കേസിൽ വീഴ്ചവരുത്തിയ പോലീസുകാരെ പിരിച്ചു വിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ മുതലെടുപ്പിനായി മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഉൾപ്പെട്ട ഗാന്ധിനഗര്‍ എഎസ്ഐക്ക് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരി കൂട്ടിച്ചേർത്തു.


ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍ കോൺ​ഗ്രസുമായി ഒത്തുകളിച്ചെന്നും, ഭരണം മാറിയെന്ന് മനസിലാക്കാത്ത ചില ഉദ്യോഗസ്ഥർ പോലീസിലുണ്ടെന്നും കോടിയേരി പറഞ്ഞു. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കുടുംബ പ്രശ്നത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കുകയാണ്. കെവിന്‍റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൊലപാതകത്തിൽ ഉൾപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ സർക്കാർ പിന്തുണക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

Read More >>