സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ കോടിയേരി ബാലകൃഷ്ണന്‍; തീവ്രവാദ സംഘടനകള്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു

Published On: 16 April 2018 10:45 AM GMT
സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ കോടിയേരി ബാലകൃഷ്ണന്‍; തീവ്രവാദ സംഘടനകള്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു

കോഴിക്കോട് : സോഷ്യല്‍ മീഡിയയിലൂടെയുള്ള ആഹ്വാന പ്രകാരം കേരളത്തില്‍ ഇന്ന് നടന്ന ഹര്‍ത്താലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഠ്‌വയിലെ സംഭവത്തില്‍ ലോകം ഏക മനസ്സോടെ പ്രതികരിക്കുമ്പോള്‍ ഹര്‍ത്താലിന്റെ മറവില്‍ തീവ്രവാദ സംഘടനകള്‍ വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് പ്രതിഷേധ ഹര്‍ത്താല്‍ ആവശ്യമെങ്കില്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണ് വേണ്ടതെന്നും വിഭാഗീയമായ ലക്ഷ്യത്തോടെയുള്ള ഇത്തരം പ്രതിഷേധങ്ങള്‍ ജനങ്ങള്‍ എതിര്‍ക്കണമെന്നും കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

/p>

Top Stories
Share it
Top