സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് : വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: കോടിയേരി 

തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് സി.പി.ഐ.എം സംസ്ഥാന...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് : വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: കോടിയേരി 

തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളന നടപടികളെക്കുറിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ അത്ഭുതകരമായ കഥകളാണ് പ്രചരിപ്പിക്കുന്നത്. ഭാവനാസൃഷ്ടികളാണ് ഒട്ടുമിക്ക മാധ്യമങ്ങളിലും വായിക്കാന്‍ കഴിഞ്ഞത്.

എന്താണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതും നടക്കുന്നതെന്നും മനസ്സിലാക്കാതെയുളള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുന്നതുമാകാം.

സി.പി.എമ്മിന്റെ സംഘടനാരീതിയെക്കുറിച്ച് തെല്ലെങ്കിലും ധാരണയില്ലാത്ത വിധത്തിലാണ് വാര്‍ത്തകളിലേറെയും. പാര്‍ട്ടിയില്‍ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്നും പാര്‍ട്ടിയാകെ ഇല്ലാതാകാന്‍ പോകുന്നുവെന്നുമൊക്കെയുള്ള മനക്കോട്ടകളിലൂന്നിയുള്ള ഇത്തരം വാര്‍ത്തകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

രാജ്യത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് മൂലധനശക്തികളുടെ ഇംഗിതമാണ് ഇതിലാകെ മുഴച്ചുനില്‍ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Read More >>