ലാവലിന്‍ കേസ് വീണ്ടും ഉയര്‍ത്തുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം : കോടിയേരി

Published On: 2018-07-29 08:30:00.0
ലാവലിന്‍ കേസ് വീണ്ടും ഉയര്‍ത്തുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം : കോടിയേരി

കോഴിക്കോട്: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും കേസ് നിയമപരമായി നേരിട്ട് പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടത്തുന്ന ഒത്തുകളിയുടെ ഭാഗമായാണ് കേസ് വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നത്. പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കോടതിയും സിബിഐ കോടതിയും കണ്ടെത്തിയതാണ്. എന്നാല്‍ ഒരോ ലോക്‌സഭാ തെരഞ്ഞെടുപ്പു വരുമ്പോഴും കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനായി വീണ്ടും വീണ്ടും ഉയര്‍ത്തികൊണ്ടുവരുകയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Top Stories
Share it
Top