വാരാപ്പുഴ കസ്റ്റഡി മരണം; കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു, മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ബോധപൂര്‍വ്വമല്ലെന്ന് വിശദീകരണം

Published On: 2018-04-30T18:15:00+05:30
വാരാപ്പുഴ കസ്റ്റഡി മരണം; കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു, മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ബോധപൂര്‍വ്വമല്ലെന്ന് വിശദീകരണം

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച വാരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. വാരപ്പുഴയില്‍ സി.പി.എം. നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്പായിരുന്നു സന്ദര്‍ശനം. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കോടിയേരി പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആശ്വാസ ധനം പ്രഖ്യാപിക്കണമെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ബോധപൂര്‍വ്വമല്ലെന്നും ആഭ്യന്തര വകുപ്പിനെതിരായ ആരോപണം ഒറ്റപ്പെട്ടതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ആത്യമഹത്യ ചെയ്ത വാസുദേവന്റെ വീടും കോടിയേരി സന്ദര്‍ശിച്ചു.

കോടിയേരിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീജിത്തിന്റെ വീടിന് സമീപം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കസ്റ്റഡി കൊലപാതകത്തില്‍ സി.പി.എം.നേതാവിനെതിരെ ആരോപണം ഉയര്‍ന്ന നിലക്കാണ് വിശദീകരണ യോഗവുമായി സി.പി.എം രംഗത്ത് എത്തിയത്.

Top Stories
Share it
Top