ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന സംഭവം; രണ്ട് പേ‍ർ അറസ്റ്റിൽ

Published On: 17 July 2018 9:00 AM GMT
ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന സംഭവം; രണ്ട് പേ‍ർ അറസ്റ്റിൽ

കൊല്ലം: ഇതര സംസ്ഥാന തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മര്‍ദനത്തിന് നേതൃത്വം നല്‍കിയ ശശിധരകുറുപ്പ്, സംഘത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ആസിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ആകെ ഏഴ് പേര്‍ ഉള്‍പ്പെട്ടതായാണ് പൊലീസ് നിഗമനം. മറ്റുപ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ബംഗാൾ സ്വദേശി മണിക് റോയി എന്ന മണിയെ പ്രതികൾ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. മണി വര്‍ഷങ്ങളായി അഞ്ചലിലാണ് താമസം. മര്‍ദനത്തിന് നേതൃത്വം നല്‍കിയ ശശിധരകുറുപ്പും കൂട്ടുകാരും മണിയെ നിരന്തരം തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസവും അരമണിക്കൂറിലേറെ സമയം ചോദ്യം ചെയ്ത ശേഷമാണ് ക്രൂരമായ മര്‍ദനത്തിനിരയാക്കിയത്.

Top Stories
Share it
Top