കൊണ്ടോട്ടിയില്‍ ഓട്ടോ മൊബൈല്‍ ഷോപ്പില്‍ നിന്ന് 15000 രൂപ കവര്‍ന്നു

Published On: 2018-07-03T18:30:00+05:30
കൊണ്ടോട്ടിയില്‍ ഓട്ടോ മൊബൈല്‍ ഷോപ്പില്‍ നിന്ന് 15000 രൂപ കവര്‍ന്നു

മലപ്പുറം: കൊണ്ടോട്ടിയിലെ ഓട്ടോമൊബൈല്‍ ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ 15000 രൂപ കവര്‍ന്നു. കിഴിശ്ശേരിയിലെ കെ ടി എഫ് ഓട്ടോമൊബൈല്‍ സില്‍ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. കടയിലെ ജീവനക്കാരന്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ തുണിയും ഷര്‍ട്ടും ധരിച്ചെത്തിയയാളാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച ദൃശ്യങ്ങള്‍ സി സി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്.

അല്‍പ്പ സമയം പരിസരം വീക്ഷിച്ച ശേഷമാണ് ഇയാള്‍ കടയില്‍ പ്രവേശിക്കുന്നത്. മേശ വലിപ്പ് പൂട്ടിയിരുന്നതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങി. വീണ്ടും പരിസരം നിരീക്ഷിച്ച ശേഷം സ്‌ക്രൂ ഡ്രൈവറുമായി പിന്നെയും അകത്ത് കയറുകയും മേശ വലിപ്പ് തുറന്ന് പണം കവര്‍ന്ന് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കവര്‍ച്ചക്ക് ശേഷവും അല്‍പ്പ സമയം കടയുടെ പരിസരത്ത് ഇയാള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. കടയിലെ ജീവനക്കാരന്‍ മറ്റൊരു മുറിയിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കടയുടമ റിയാസ് മേശയില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സും മേശ വലിപ്പിലുണ്ടായിരുന്ന പണവുമാണ് നഷ്ടമായത്. പേഴ്‌സില്‍ 10000 ലേറെ രൂപയും ഏതാനും രേഖകളും ഉണ്ടായിരുന്നതായി റിയാസ് പറഞ്ഞു. മേശവലിപ്പില്‍ കച്ചവട ഇനത്തില്‍ ലദിച്ച പണമായിരുന്നു. തുക കൃത്യമായി അറിയില്ല . സി സി ടി വി ദൃശ്യങ്ങള്‍ സഹിതം കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി.

Top Stories
Share it
Top