കോട്ടയത്ത് വൈ​ദ്യുത പോസ്റ്റിൽ മധ്യവയസ്ക്കന്റെ മൃതദേഹം ചാരിവെച്ച നിലയിൽ

കോട്ടയം: നഗരമധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുത പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു പുലര്‍ച്ചെ...

കോട്ടയത്ത് വൈ​ദ്യുത പോസ്റ്റിൽ മധ്യവയസ്ക്കന്റെ മൃതദേഹം ചാരിവെച്ച നിലയിൽ

കോട്ടയം: നഗരമധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുത പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു പുലര്‍ച്ചെ തിരുനക്കര ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം.

തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഇയാള്‍ കോട്ടയം പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകള്‍ നല്‍കുന്ന സൂചന. കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

Read More >>