ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെയ്‌ക്കുന്നതായി സഖറിയാസ്‌ കുതിരവേലി

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ്‌ (എം) യു.ഡി.എഫിന്റെ ഭാഗമാകാന്‍ ഇന്ന്‌ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെയ്‌ക്കുന്നതായി സഖറിയാസ്‌ കുതിരവേലി

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ്‌ (എം) യു.ഡി.എഫിന്റെ ഭാഗമാകാന്‍ ഇന്ന്‌ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെയ്‌ക്കുന്നതായി സഖറിയാസ്‌ കുതിരവേലി. രാഷ്‌ട്രീയ ധാര്‍മികത പാലിക്കുന്നതിനും മുന്നണി ബന്ധത്തിലെ മര്യാദകള്‍ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണ്‌ ഉടനടി ഈ രാജി പ്രഖ്യാപിക്കുന്നത്‌. ഇതുവരെ പിന്തുണ നല്‍കിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്ക് ഇന്നു തന്നെ രാജി കത്ത്‌ സമര്‍പ്പിക്കുന്നതാണെന്നും കുതിരവേലി പറഞ്ഞു.

Read More >>