കോട്ടയത്ത് കെട്ടിടത്തില്‍ വന്‍ തീപിടുത്തം: ആളപായമില്ല

Published On: 23 April 2018 4:30 AM GMT
കോട്ടയത്ത് കെട്ടിടത്തില്‍ വന്‍ തീപിടുത്തം: ആളപായമില്ല

കോട്ടയം: കോട്ടയം കലക്ട്രേറ്റിനു സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണു കെട്ടിടത്തില്‍ തീപടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ട് ആയിരിക്കാം തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം, പാമ്പാടി, കടുത്തുരുത്തി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

താഴത്തെ നിലയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായി കത്തിനശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ താമസിച്ച ലോഡ്ജിലെ ആള്‍ക്കാരെ ഒഴിപ്പിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതേയുള്ളൂ. കടയുടെ എതിര്‍വശത്തായി പെട്രോള്‍ പമ്പുണ്ടെന്നതിനാല്‍ തീപിടിത്തം ആശങ്കയുണ്ടാക്കി. കെട്ടിടത്തിനു വെന്റിലേഷനില്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘം വളരെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

Top Stories
Share it
Top