കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍ 

കോട്ടയം: കോട്ടയം കടപ്ലമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കടപ്ലമറ്റം പടിഞ്ഞാറെ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ്(42),...

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍ 

കോട്ടയം: കോട്ടയം കടപ്ലമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കടപ്ലമറ്റം പടിഞ്ഞാറെ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ്(42), ഭാര്യ നിഷ(35), മക്കളായ സൂര്യതേജസ്(12), ശിവതേജസ്(7) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം സിനോജ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവരുടെ ബന്ധുവും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടിയും വീട്ടിലുണ്ടായിരുന്നെങ്കിലും രാത്രി നടന്ന സംഭവങ്ങള്‍ കുട്ടി അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിനോജിന്റെ സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന്‌ ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Read More >>