ദുരഭിമാനക്കൊല: എഎസ്ഐ ബിജു കസ്റ്റഡിയില്‍

Published On: 2018-05-30T11:30:00+05:30
ദുരഭിമാനക്കൊല: എഎസ്ഐ ബിജു കസ്റ്റഡിയില്‍

തിരുവനന്തപുരം: കോട്ടയം സ്വദേശി കെവിൻ ദുരഭിമാനക്കൊലയ്ക്കിരയായ സംഭവത്തിൽ ​ഗാന്ധി ന​ഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെയും ജീപ്പ് ഡ്രൈവറെയും ഐജി വിജയ് സാഖറെ സസ്പെന്‍റ് ചെയ്തു. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

എഎസ്ഐ ബിജു നേരത്തെ തന്നെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും കേസ് അട്ടിമറിച്ചത് ബിജുവാണെന്നും ഐജി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രാത്രി പട്രോളിങ്ങിനുണ്ടായിരുന്ന എഎസ്ഐ ബിജു ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഷാനു ചാക്കോയേയും സംഘത്തെയും ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങി പ്രതികളെ വിട്ടയക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ വിവരം എഎസ്ഐ ആരെയും അറിയിക്കാത്തതാണ് കെവിന്‍റെ മരണത്തിലേക്കെത്തിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Top Stories
Share it
Top