കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍; ഗാന്ധിനഗറില്‍ പ്രതിപക്ഷ നേതാക്കളുടെ നിരാഹരസമരം

Published On: 2018-05-28T13:00:00+05:30
കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍; ഗാന്ധിനഗറില്‍ പ്രതിപക്ഷ നേതാക്കളുടെ നിരാഹരസമരം

കോട്ടയം: കോട്ടയം മാന്നാനത്ത് നവവരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പോലീസിന് വീഴ്ചപ്പറ്റിയെന്നാരോപിച്ച് ബിജെപി നാളെ കോട്ടയം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനു മുമ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിപ്പ് സമരം ആരംഭിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ജോസഫ് വാഴക്കന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുരേഷ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നു. കോണ്‍ഗ്രസിനെ കൂടാതെ മറ്റു സംഘടനകളും പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. അന്വേഷണം വൈകിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top Stories
Share it
Top