പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ കെവിനെ (23) ആണ്...

പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ കെവിനെ (23) ആണ് മാന്നാനത്ത് വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഭർത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതി ഇപ്പോഴും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

കൂട്ടത്തില്‍ കെവിന്റെ അമ്മാവന്റെ മകനായ അനീഷിനെയും സംഘം തട്ടിക്കൊണ്ടുപോയി. കാറിനുള്ളില്‍ വെച്ച് ഇരുവരെയും മര്‍ദ്ദിച്ച ശേഷം പോകുന്ന വഴിയില്‍ പത്തനാപുരം തെന്മല ഭാഗത്ത് വെച്ച് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടു. ഇതിനിടയില്‍ കെവിനെ കാണാതായെന്ന് അനീഷ് പറയുന്നു. തുടര്‍ന്ന് അനീഷിനെ ക്വട്ടേഷന്‍ സംഘം തിരിക കൊണ്ടുവിട്ടുവെന്നും പോലീസിന് നല്‍കിയ മൊഴിയിലുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ രജിസ്ട്രേഷൻ ഓഫിസിൽ കെവിൻ എന്ന യുവാവും പെൺകുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകർത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊല്ലം തെന്മല സ്വദേശിനിയായ പെൺകുട്ടിയെ കെവിൻ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളും അവർക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

Read More >>