വിദേശ വനിതയുടെ കൊലപാതകം സിബിഐ അന്വേഷിക്കണം

Published On: 22 Jun 2018 9:45 AM GMT
വിദേശ വനിതയുടെ കൊലപാതകം സിബിഐ അന്വേഷിക്കണം

കൊച്ചി: കോവളത്ത് വെച്ച് വിദേശ വനിത കൊല്ലപ്പെട്ട സംഭവം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി. ലിഗക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് ഹരജി നൽകിയത്.

നിലവിലുള്ള പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ സിബിഐ അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും അന്വേഷണം ശരിയായി നടക്കുന്നില്ല. നാല് പേർ കേസിൽ പ്രതികളാണെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും രണ്ടു പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്നും ഹരജിയിൽ പറയുന്നു.

തിരുവനന്തപുരം പോത്തൻകോട് ആയുർവേദ ചികിത്സക്ക് വേണ്ടി എത്തിയ ലാത്വിയൻ സ്വദേശിനിയെ കഴിഞ്ഞ മാർച്ചിൽ കാണാതായി. ഒരു മാസത്തെ അന്വേഷണത്തിന് ശേഷം കോവളത്തിനടുത്ത് പനത്തുറയിൽ ഒരു പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തി. ബലാൽസംഗത്തിന് ശേഷം കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.

Top Stories
Share it
Top