കോഴിക്കോട് കോര്‍പ്പറേഷന്‍ മികച്ച നഗരസഭ

Published On: 4 Jun 2018 1:45 PM GMT
കോഴിക്കോട് കോര്‍പ്പറേഷന്‍ മികച്ച നഗരസഭ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ് കോഴിക്കോട് കോര്‍പ്പറേഷന്. മികച്ച രീതിയില്‍ മാലിന്യങ്ങള്‍ സംസ്‌ക്കരണം നടത്തുന്ന നഗരസഭകള്‍ക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌ക്കാരവും കോഴിക്കോട് കോര്‍പ്പറേഷനാണ്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച കേര്‍പ്പറേഷന് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 50000 രൂപയും പ്രശസ്തിപത്രവുമാണ് കോര്‍പ്പറേഷന് ലഭിക്കുക. ഒന്നാം സ്ഥാനത്തിന് ഒരു കോര്‍പ്പറേഷനേയും പരിഗണിച്ചിരുന്നില്ല.

ലോക പരിസ്ഥിതിദിനമായ നാളെ തിരുവനന്തപുരത്ത് വെച്ച് പുരസ്‌ക്കാരം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നല്‍കും. അവാര്‍ഡ് ശുചിത മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ശാസ്ത്രിയമായി ഏറ്റെടുക്കുന്നതിന് നഗരസഭയ്ക്ക് ഊര്‍ജ്ജം പകരുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top Stories
Share it
Top