കോഴിക്കോട് മിന്നലേറ്റ് ഒരു മരണം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്....

കോഴിക്കോട് മിന്നലേറ്റ് ഒരു മരണം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം കേരള-കര്‍ണാടക തീരത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറ് ദിശയിലേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

Read More >>