കളി കഴിഞ്ഞാല്‍ ഫ്‌ളക്‌സുകള്‍ക്ക് വെസ്റ്റ്ഹില്ലില്‍ വിശ്രമം

Published On: 2018-07-15T21:30:00+05:30
കളി കഴിഞ്ഞാല്‍ ഫ്‌ളക്‌സുകള്‍ക്ക് വെസ്റ്റ്ഹില്ലില്‍ വിശ്രമം

കോഴിക്കോട്: ലോകകപ്പിന്റെ വരവും ആവേശവും അറിയിച്ച് മുക്കിലു മൂലയിലും ഫ്‌ലക്‌സുകളാണ്. എന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ ഫ്‌ലക്‌സുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ പിടിവീണിരിക്കുകയാണ്. ഫ്‌ലക്‌സുകള്‍ കൃത്യമായി സംസരിക്കാത്തവര്‍ക്ക് നേരെ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

എവിടെ കൊണ്ടുപോയി സംസ്‌കരിക്കും എന്നോര്‍ത്തിരിക്കുന്ന ആരാധകര്‍ക്കുള്ള ഉത്തരം വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റാണ്. നീക്കം ചെയ്യുന്ന ഫ്‌ലക്‌സുകള്‍ കോര്‍പറേഷന്റെ കീഴിലുള്ള വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ സംഭരിക്കന്‍ കേന്ദ്രീകൃത സംവിധാന ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നുമാണ് കലക്ടര്‍ യു വി ജോസ് അറിയിച്ചിരിക്കുന്നത്. ഫ്‌ലക്‌സുകള്‍ യാതൊരു കാരണവശാലുംവലിച്ചു കീറി യും കത്തിച്ചും നശിപ്പിക്കാതെ നേരെ വെസ്റ്റ്ഹില്ലിലെ ഷെഡിംഗ് യൂണിറ്റിലെത്തിക്കാം.

ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനു തന്നെയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17 ന് വൈകീട്ട് ആറുമണിക്കകം നീക്കം ചെയ്യാനാണ് നേരത്തെ കലക്ടര്‍ ഉത്തരവിട്ടത്.

Top Stories
Share it
Top