ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍

കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. എട്ടുപേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. ഒരു...

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍

കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. എട്ടുപേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പടെ ആറ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.

സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഇന്നലെ ഒരു കുട്ടിയുടെ മൃതദേഹം കൂടി കിട്ടിയിരുന്നു. മരിച്ച എട്ടുപേരില്‍ നാലും കുട്ടികളാണ്.


Read More >>